യേശുവിന്‍റെ വംശാവലി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


മിശിഹ ദാവീദിന്‍റെ സന്തതിയായിരിക്കുമെന്ന യഹൂദരുടെ വിശ്വാസത്തിന്‍റെ പുലര്ച്ചയാണ് യേശുവിന്‍റെ ജനനം എന്ന് കാണിക്കാനാണ്  മത്തായി സുവിശേഷവും ലൂക്കോസ് സുവിശേഷവും യേശുവിന്‍റെ വംശാവലി ചേര്‍ത്തിട്ടുള്ളത്. ഇവര്‍ ഉദ്ധരിച്ചിട്ടുള്ള വംശാവലികള്‍ തമ്മിലുള്ള അന്തരവും അവയുടെ അസാംഗത്യവും ബൈബി­ള്‍ പണ്ഡിതന്മാര്‍ പലവുരു ചൂണ്ടിക്കാട്ടിയിട്ടുള്ളതത്രേ. പല തരത്തി­ലുള്ള പ്രശ്നങ്ങള്‍ ഈ ഒരൊറ്റ ഉദാഹരണത്തില്‍ മാത്രമുണ്ട്.



1.   മത്തായിയോ ലൂക്കൊസോ യേശുവിന്‍റെ വംശാവലി ഉദ്ധരിച്ചിട്ടില്ല.

യേശുവിന്‍റെത് കന്യകാജനനമാണ്‌; ഭൌതിക അര്‍ത്ഥത്തിലുള്ള പിതാവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. അപ്പോള്‍പ്പിന്നെ അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി” (മത്തായി 1:1) ഉദ്ധരിക്കുമ്പോള്‍ മാതാവിന്‍റെ വംശാവലി ആയിരുന്നു ചേര്‍ക്കേണ്ടത്. എന്നാല്‍ മത്തായിയും ലൂക്കോസും യേശുവിന്‍റെ വളര്ത്തച്ചനായിരുന്ന യോസേഫിന്‍റെ പരമ്പരയാണ് ഉദ്ധരിക്കുന്നത്. അയാളാകട്ടെ, മറിയ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചിട്ടേയില്ല (മത്തായി 1:25).

a.  “....എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്തായി 1:15,16)

b.  “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്‍റെ മകൻ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി.....” (ലൂക്കോസ് 3:23,24)


ഈ സുവിശേഷങ്ങള്‍ തമ്മില്‍ത്തമ്മില്‍ പുലര്‍ത്തുന്ന വൈരുധ്യങ്ങളെ അവഗണിച്ചാല്‍ തന്നെയും “ജനം പിതാവെന്നു ധരിച്ച ഒരാളുടെ” വംശാവലി എങ്ങനെ യേശുവിന്‍റെ വംശാവലിയാകും? റവ. എ.സി. ക്ലയ്ട്ടന്‍ എഴുതുന്നു: “അവന്‍ യോസേഫിന്‍റെ പുത്രനല്ലയോ? എന്ന് ജനങ്ങള്‍ ഹാസ്യമായി പറഞ്ഞപ്പോള്‍ അവന്‍ അതിനെ നിരാകരിച്ചില്ല. ലൂക്കോസ് സുവിശേഷത്തില്‍ പോലും അവന്‍റെ മാതാപിതാക്കന്മാരെ കുറിച്ച് നാം പലപ്പോഴും വായിക്കുന്നു; എന്നു മാത്രമല്ല, മത്തായിയിലും ലൂക്കോസിലും പറയപ്പെടുന്ന വംശാവലികളില്‍ സാരമായ വ്യത്യാസം ഉണ്ടെങ്കിലും രണ്ടിലും യേശു യോസേഫ് മുഖാന്തരം ദാവീദിന്‍റെ സന്തതിയാണെന്നു കാണിച്ചിരിക്കുന്നു. പൌലോസിന്‍റെ ലേഖനങ്ങള്‍ വായിച്ചു നോക്കിയാല്‍ മറിയ കന്യക ആയിരിക്കുമ്പോഴാണ് യേശുവിനെ പ്രസവിച്ചതെന്നു യാതൊന്നും പൌലോസ് പറഞ്ഞു കാണുന്നില്ല. ഇതെല്ലം നോക്കുമ്പോള്‍ കന്യകയില്‍ ജാതനായതിനെ യേശുവും അവന്‍റെ അപോസ്തലന്മാരും അത്ര കാര്യമായി ഗണിച്ചിരുന്നില്ലെന്നു പറയാവുന്നതാണ്.” (ബൈബിള്‍ നിഘണ്ടു, പേജ് 466,467).   

ആനുഷംഗികമായി ചേര്‍ത്തു വായിക്കേണ്ട കാര്യം യേശു കന്യകയില്‍ ജനിച്ചിരിക്കുന്നു എന്ന കാര്യം പരിശുദ്ധ ഖുര്‍ആന്‍ കാര്യമായി തന്നെ ഗണിച്ചിരിക്കുന്നു എന്നതാണ്; 25 തവണ യേശുവിന്‍റെ പേര് പറഞ്ഞിരിക്കുന്ന ഖുര്‍ആനില്‍ 23 തവണ അവന്‍ മറിയയുടെ പുത്രനാണെന്ന് കാണിച്ചിരിക്കുന്നു. ലൂക്കോസ് ഉദ്ധരിച്ചത് പോലെ യോസേഫിന്‍റെ മകനായിരുന്നു യേശു എന്ന ജനങ്ങളുടെ തെറ്റിദ്ധാരണ (മത്തായി 13:55, ലൂക്കോസ് 3:23, യോഹന്നാന്‍ 6:42) അകറ്റുന്നതിലും ഇതുവഴി ഖുര്‍ആന്‍ സവിശേഷമായ പ്രാധാന്യം നല്‍കിയിരിക്കുന്നു. സുവിശേഷ കര്‍ത്താക്കളാകട്ടെ, യോസേഫിന്‍റെ വംശാവലി പ്രസിദ്ധീകരിക്കുക വഴി അവന്‍ ജാരസന്തതിയാണ് എന്ന ജൂതന്മാരുടെ ആരോപണത്തെ പിന്താങ്ങുകയാണ് ചെയ്തിട്ടുള്ളത്. സുവിശേഷ കര്‍ത്താക്കള്‍ ദൈവ പ്രചോധിതരാണ് എന്ന ക്രൈസ്തവ സങ്കല്പം വെറും മിഥ്യയാണെന്നു സ്പഷ്ടം.


2.     യോസേഫിനു രണ്ട് തരം വംശാവലികള്‍

മത്തായി, അബ്രഹാം മുതല്‍ മറിയയുടെ ഭര്‍ത്താവായയോസേഫ് വരെയുള്ള പൂര്‍വ പിതാക്കന്മാരുടെ ക്രമത്തിലും ലൂക്കോസ് യോസേഫ് മുതല്‍ ദൈവം (?) വരെ വ്യുല്‍ക്രമത്തിലും ആണ് വംശാവലി ക്രമീകരിച്ചിരിക്കുന്നത്. താരതമ്യം ചെയ്യുമ്പോള്‍ മൂന്നായി തിരിക്കാം;a.                ആദാം മുതല്‍ തേറഹ് വരെ – ലൂക്കോസ് (3:35-38) മാത്രം ഉദ്ധരിച്ചത്,b.                അബ്രഹാം മുതല്‍ ദാവീദ് വരെ – മത്തായിയും (1:1-6) ലൂക്കോസും (3:32-35) വൈരുധ്യങ്ങളില്ലാതെ ഉദ്ധരിച്ചത്,c.                ദാവീദ് മുതല്‍ യോസേഫ് വരെ – മത്തായിയും(1:6-16) ലൂക്കോസും (3:23-32) പരസ്പര വിരുദ്ധമായി ഉദ്ധരിച്ചത്.
ഇതില്‍ മൂന്നാമത്തെ ഭാഗം ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായി തീര്‍ന്നിട്ടുണ്ട്. പ്രസ്തുത ഭാഗം മാത്രം പട്ടിക രൂപത്തില്‍ ഉദ്ധരിക്കാം:
മത്തായി
ലൂക്കോസ്
1.     ദാവീദ്
2.     ശലോമോൻ
3.     രെഹബ്യാം
4.     അബീയാവ്
5.     ആസാ
6.     യോശാഫാത്ത്
7.     യോരാം
8.     ഉസ്സീയാവു
9.     യോഥാം
10.   ആഹാസ്
11.   ഹിസ്കീയാവു
12.   മനശ്ശെ
13.   ആമോസ്
14.   യോശിയാവു
15.   യെഖൊന്യാവു
16.   ശെയല്തീയേൽ 
17.   സെരുബ്ബാബേൽ
18.   അബീഹൂദ്
19.   എല്യാക്കീം
20.   ആസോർ
21.   സാദോക്ക്
22.   ആഖീം
23.   എലീഹൂദ്
24.   എലീയാസർ
25.   മത്ഥാൻ
26.   യാക്കോബ്
27.   യാക്കോബ്
28.   യോസേഫ്
1.   ദാവീദ്
2.   നാഥാൻ
3.   മത്തഥാ
4.   മെന്നാ
5.   മെല്യാവു
6.   എല്യാക്കീം
7.   യോനാം
8.   യോസേഫ്
9.   യെഹൂദാ
10.  ശിമ്യോൻ
11.  ലേവി
12.  മത്ഥാത്ത്
13.  യോരീം
14.  എലീയേസർ
15.  യോശു
16.  ഏർ
17.  എല്മാദാം
18.  കോസാം
19.  അദ്ദി
20.  മെൽക്കി
21.  നേരി
22.  ശലഥീയേൽ
23.  സൊരൊബാബേൽ
24.  രേസ
25.  യോഹന്നാൻ
26.  യോദാ
27.  യോസേഫ്
28.  ശെമയി
29.  മത്തഥ്യൊസ്
30.  മയാത്ത്
31.  നഗ്ഗായി
32.  എസ്ളി
33.  നാഹൂം
34.  ആമോസ്
35.  മത്തഥ്യൊസ്
36.  യോസേഫ്
37.  യന്നായി
38.  മെൽക്കി
39.  ലേവി
40.  മത്ഥാത്ത്
41.  ഹേലി
42.  യോസേഫ്
മത്തായി പ്രകാരം ദാവീദിന്‍റെ ഇരുപത്തേഴാം തലമുറയാണ് യോസേഫ്. ലൂക്കോസ് പ്രകാരം നാല്പ്പത്തിരണ്ടും. ഇത്രയും ഘോരമായ വൈരുധ്യം എങ്ങനെ ഉണ്ടായി? മൂന്ന് ഉത്തരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.1.     മത്തായിയുടെത് രാജത്വപരവും ലൂക്കൊസിന്‍റെത് പൌരോഹിത്യപരവുമായ ആയ വംശാവലികള്‍ ആവാം. മത്തായി വംശാവലിയിലെ രാജാക്കന്മാരെ മാത്രം ഉദ്ധരിച്ചതാവാം. വംശാവലിയില്‍ ദാവീദ് രാജാവ് എന്ന് പറഞ്ഞത് അതുകൊണ്ടായിരിക്കാം2.     മത്തായി യോസേഫിന്‍റെയും ലൂക്കോസ് മറിയയുടെയും വഴിക്ക് വംശാവലി ചമച്ചതാവാം3.     ലേവ്യ വിവാഹം (LEVIRATE MAARIAGE). ആവര്‍ത്തനം 25:5-10 പ്രകാരം മൂത്ത സഹോദരന്‍ മക്കളില്ലാതെ മരിച്ചാല്‍ അയാളുടെ വിധവയില്‍ അയാള്‍ക്ക്‌ വേണ്ടി ഇളയ സഹോദരന്‍ മക്കളെ ജനിപ്പിക്കണം. മരിച്ചു പോയ സഹോദരന്‍റെ പേര് യിസ്രായേലില്‍ മാഞ്ഞു പോകരുതല്ലോ, അതിനാല്‍ ഇളയവനില്‍ ജനിച്ച കുഞ്ഞിനെ മൂത്തവന്‍റെ പേര്‍ക്ക് കണക്കു കൂട്ടണം. മത്തായി 1:16 ലെ യാക്കോബും ലൂക്കോസ് 3:23 ലെ ഹേലിയും സഹോദരങ്ങളാവാം, യാക്കോബ് മക്കളില്ലാതെ മരിച്ചപ്പോള്‍ ഹേലി ദേവരധര്‍മം നിര്‍വഹിച്ചതാവാം.ഈ ഉത്തരങ്ങളില്‍ ഒന്ന് പോലും സത്യമല്ല. ഇരു സുവിശേഷങ്ങളിലും ദാവീദ് കഴിഞ്ഞാല്‍ ഒട്ടു മുക്കാലും പേരുകള്‍ വെവ്വേറെയാണ്. രാജത്വപരമോ പൌരോഹിത്യപരമോ ആകുമ്പോള്‍ ചില പേരുകള്‍ മാറുകയും ചിലത് മാറാതിരിക്കുകയും ചെയ്യുമോ? മത്തായി ഉദ്ധരിച്ച വംശാവലിയുടെ ചില ഭാഗങ്ങള്‍ ജൂതന്മാര്‍ ഉപയോഗിച്ച് വന്നിരുന്നവയുടെ ഭാഗമായി കാണാന്‍ സാധിക്കും, അവരില്‍ അധിക പേരെയും രാജാക്കന്മാരുടെ കൂട്ടത്തില്‍ കാണുന്നില്ല.ലൂക്കോസ് ഉദ്ധരിച്ച ഹേലിയുടെ ജാമാതാവ് ആയിരിക്കാം യോസേഫ് എന്നും അഥവാ, ലൂക്കോസിന്‍റെത് മറിയയുടെ വംശാവലിയാകാം എന്ന വാദത്തിനും പ്രാമാണിക പിന്തുണ തീരെയില്ല. ലൂക്കോസ് വംശാവലിയില്‍ മറിയയുടെ പേര് പരാമര്‍ശിക്കുന്നു പോലുമില്ല; യോസേഫിന്‍റെ ഭാര്യയാണെന്നു പോലും സൂചിപ്പിക്കുന്നില്ല. മറിയ യേശുവിന്‍റെ ശാരീരിക ബന്ധത്തിലുള്ള മാതാവാണ്, യോസേഫാകട്ടെ വളര്‍ത്തച്ചനും. എന്തുകൊണ്ടും പേര് പറയാന്‍ അര്‍ഹതപ്പെട്ടവള്‍ മറിയ തന്നെ. എന്നിട്ട് എന്തുകൊണ്ട് ലൂക്കോസ് അവന്‍റെ മാതാവിനെ അവഗണിച്ച്, അവൻ യോസേഫിന്‍റെ മകൻ എന്നു ജനം വിചാരിച്ചു”  എന്ന് മാത്രം താന്‍ വിശേഷിപ്പിക്കുന്ന ഒരാളെ മാത്രം ഉദ്ധരിച്ചു? സുവിശേഷകാരന്‍റെ യഥാര്‍ത്ഥ ചേതോവികാരം എന്തായിരുന്നിരിക്കും?!ലേവ്യ വിവാഹം ആയിരുന്നിരിക്കണം  എന്ന ആശയത്തിന് ഇന്ന് അധിക പിന്തുണ ലഭിക്കുമെന്ന് തോന്നുന്നില്ല. മാര്‍ക്കോസ് 12:18-27 നല്‍കുന്ന സൂചനയനുസരിച്ച് യേശുവിന്‍റെ കാലത്ത് ലേവ്യ വിവാഹം സാര്‍വത്രികമായിരുന്നില്ല. ഇത് അംഗീകരിച്ചാല്‍ തന്നെയും വംശാവലിയുടെ അന്ത്യത്തിലുള്ള വൈരുദ്ധ്യം മാത്രമേ അത് പരിഹരിക്കുന്നുള്ളൂ. അത് തന്നെയും ചരിത്ര പിന്തുണയില്ലാത്തതും അവ്യക്തവുമാകുന്നു. യാക്കോബും ഹേലിയും സഹോദരന്മാരായിരുന്നുവെങ്കില്‍ അവരുടെ പിതാവും ഒരാളായിരിക്കുമല്ലോ. എന്നാല്‍ മത്തായിയില്‍ യാക്കോബിന്‍റെ പിതാവ് മത്ഥാനും ലൂക്കൊസില്‍ മത്ഥാത്തുമാണ്. പേരിന്‍റെ അന്ത്യാക്ഷരത്തില്‍ സുവിശേഷ കര്‍ത്താക്കള്‍ക്ക് കൈപ്പിഴ സംഭവിച്ചതാവാം എന്ന് പറഞ്ഞാല്‍ അവര്‍ പരിശുദ്ധാത്മ പ്രചോധിതര്‍ ആയിരുന്നുവെന്ന വിശ്വാസം വെറും തട്ടിപ്പാണെന്ന് പറയേണ്ടി വരുന്നു! ഇനി, അങ്ങനെ വാദിച്ചാല്‍ തന്നെയും ഓരോ പരമ്പര പിറകോട്ടു പോകുന്തോറും വൈരുദ്ധ്യങ്ങള്‍ ശക്തമാവുന്നു; മത്ഥാനിന്‍റെ പിതാവ് ഏലിയാസര്‍, മത്ഥാത്തിന്‍റെ പിതാവ് ലേവി, ഏലിയാസരിന്‍റെ പിതാവ് ഏലിഹൂദ്, ലേവിയുടെ പിതാവ് മെല്‍ക്കി.... അങ്ങനെയങ്ങനെ എല്ലാവരും ലേവ്യ വിവാഹം കഴിച്ചവരാണെന്നു പറയേണ്ടി വരും. അതിനു വഴിയില്ല. ആണെന്നു വെച്ചാലും രക്ഷയില്ല – തലമുറകളുടെ എണ്ണത്തിലെ ഭീമമായ വ്യത്യാസം ചങ്കില്‍ തറച്ചു നില്‍ക്കും!!ഇനി, വംശാവലിയുടെ അന്ത്യത്തിലെങ്കിലും ഇത് ഉത്തരമാകുന്നുണ്ടോ? ഇല്ല!! യോസേഫ് ലേവ്യ വിവാഹ പ്രകാരം ജനിച്ചവനായിരുന്നുവെങ്കില്‍ എന്ത്കൊണ്ട് ഹേലിയുടെ പുത്രനായി വിളിക്കപ്പെട്ടു? ലേവ്യ വിവാഹത്തിന്‍റെ ലക്‌ഷ്യം തന്നെ മൂത്ത സഹോദരന്‍റെ പേര്‍ യിസ്രായേലില്‍ മാഞ്ഞു പോകാതിരിക്കുന്നതിനു വേണ്ടിയല്ലേ? അപ്പോള്‍ ലൂക്കോസ് തന്നെ “ദൈവ പ്രചോദിതനായി” ആ ദൈവഹിതത്തെ ലംഘിച്ചുവോ? “In fact all that we can say,is that we do not know” (വാസ്തവത്തില്‍ നമുക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നതെന്തും നമുക്ക് വിവരമില്ലാത്തവയാണ്) എന്ന് പറഞ്ഞു വില്യം ബാര്‍ക്ലേ അരങ്ങൊഴിഞ്ഞത് പോലെ ചെയ്യുന്നതാണ് ബുദ്ധിയെന്നു തോന്നുന്നു (cf. വേദശബ്ദരത്നാകരം - 596). “no reconciliation between the two genealogies is possible” – രണ്ട് വംശാവലികള്‍ക്കിടയിലും ഒരു തരത്തിലുമുള്ള അനുരഞ്ജനവും സാധ്യമേയല്ല എന്നാണു E.L. Abel ന്‍റെ The genealogies of Jesus (1974) page 203-10 തീര്‍പ്പ് കല്‍പ്പിക്കുന്നത് (cf. Expositors’ Bible Commentary – Mathew, e-edition page 59).


3.   പൂര്‍വപിതാക്കളെ കാണാനില്ല!

പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂര്‍ത്തിയാണ് യേശു ക്രിസ്തു എന്നതത്രേ മത്തായി സുവിശേഷത്തിന്‍റെ മൊത്തത്തിലുള്ള സന്ദേശം. യഹൂദ വായനക്കാര്‍ക്ക് സംതൃപ്തമാകുന്ന രീതിയിലാണ് അദ്ദേഹം സുവിശേഷം ചമച്ചിരിക്കുന്നത്. യഹൂദര്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന വംശാവലി കൊണ്ട് ആരംഭിച്ചിരിക്കുന്നതും അതുകൊണ്ട് തന്നെ. വംശാവലി മിക്കവാറും പഴയനിയമ പുസ്തകങ്ങളെ ആധാരമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്‍റെ പൗത്രനായ ഫെരെസ് മുതല്‍ ദാവീദ് വരെയുള്ള ഭാഗം രൂ.4:18-22, 1ദിന.2:5,9 എന്നിവയില്‍ നിന്നും ദാവീദ് പുത്രനായ ശലമോന്‍ മുതല്‍ സെരുബ്ബാബേൽ വരെയുള്ള ഭാഗം 1ദിന.3:10-20 വരെയുള്ള ഭാഗത്ത് നിന്നും ഉദ്ധരിച്ചതാണ്. എന്നാല്‍ സെരുബ്ബാബേലിന്‍റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ള അബീഹൂദ് മുതല്‍ യോസേഫിന്‍റെ പിതാവായി പരിചയപ്പെടുത്തിയിട്ടുള്ള യാക്കോബ് വരെയുള്ള ഒമ്പത് ആളുകളുടെ പേരുകള്‍ പഴയനിയമത്തിലെവിടെയും ഇല്ല!! മത്തായിയല്ലാതെ ഇങ്ങനെയൊരു പട്ടിക ഉദ്ധരിച്ചിട്ടില്ല. സുവിശേഷകാരന്‍റെ ഉറവിടം എന്തായിരിക്കുമെന്നതിനെ പ്രതി പലവിധത്തിലുള്ള അനുമാനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ, 1ദിന.6:3-14 ല്‍ നിന്നും ചില പേരുകള്‍ മാത്രം എടുത്തു മത്തായി കെട്ടിച്ചമച്ചതാവാം എന്ന അഭിപ്രായമാണ് അവയില്‍ വസ്തുതയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് (See Gundry’s Explanation on Matthew). മത്തായി ഉദ്ധരിച്ച വംശാവലി രാജത്വപരമാണെന്നു വാദിക്കുന്നവര്‍ ഇവര്‍ ഏതു കാലത്ത്, എവിടെ ഭരിച്ചിരുന്നു എന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കേണ്ടതുണ്ട്.ലൂക്കോസ് ഉദ്ധരിച്ചത്തില്‍ ദാവീദിന്നു ശേഷമുള്ള പട്ടികയില്‍ അദ്ദേഹത്തിനു ശേഷം രണ്ടാമത്തെ ആളായ നാഥാന്‍, ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും സ്ഥാനക്കാരായ ശലഥീയേൽ, സൊരൊബാബേൽ എന്നിവരുടേത് ഒഴിച്ച് മറ്റൊരാളുടെയും പേരോ വംശവലിയോ പഴയനിയമത്തിലെവിടെയും കാണാനില്ല. ഈ വംശാവലി ലൂക്കൊസിനു എവിടെ നിന്ന് ലഭിച്ചതായിരിക്കാം എന്നതിനെ കുറിച്ച് ഇപ്പോഴും അന്തമില്ലാത്ത ചര്‍ച്ചകള്‍ തുടരുന്നുവെന്ന് മാത്രം പറയാം.


4.  വെട്ടിത്തിരുത്തിയതും വിട്ടുകളഞ്ഞതും

   മത്തായി ഉദ്ധരിച്ച വംശാവലിയില്‍ പഴയനിയമത്തിലെ വംശാവലികളില്‍  കാണുന്ന “രാജാക്കന്മാര്‍” ഉള്‍പ്പടെ പലരെയും മത്തായി വിട്ടുകളഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം ഒരുപക്ഷെ, “വാഗ്ദത്ത മിശിഹ”യുടെ വംശാവലിയില്‍ പിതാക്കന്മാരുടെ എണ്ണത്തില്‍ പോലും “ശാസ്ത്രീയത” ഉണ്ടെന്നു വരുത്താനുള്ള കുത്സിത അജണ്ട­യാണെന്നു വംശാവലി ഉദ്ധരിച്ചതിന്‍റെ അവസാനത്തില്‍ ചേര്‍ത്ത “ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു” എന്ന വചനത്തില്‍ നിന്നും മനസിലാക്കാം. നമുക്ക് ഏതാനും ചില ഉദാഹരണങ്ങള്‍ നോക്കാം. 

a.     “യോരാം ഉസ്സീയാവെ ജനിപ്പിച്ചു” (മത്തായി 1:8)പഴയനിയമത്തിലെവിടെയും യോരാമിന്‍റെ മകനായ ഉസ്സീയാവിനെ കാണാനില്ല. ഒരുപക്ഷെ, അമസ്യാവിന്‍റെ പുത്രനായ അസര്യാവു ആയിരിക്കും ഇതെന്ന് വിചാരിക്കാം (1ദിന.3:11; 2രാജാ.15:13,30; 2രാജാ.15:1; 2ദിന.26:1 എന്നിവ താരതമ്യം ചെയ്യുക). ഇവിടെ യോരാമിനും ഉസ്സീയാവിനും ഇടയ്ക്ക് മൂന്നാളുകളുടെ പേരുകള്‍ വിട്ടു പോയിട്ടുണ്ട് – അഹസ്യാവു, യോവാശ്, അമസ്യാവു (2രാജാ.8:24; 1ദിന.3:11; 2ദിന.22:1,11; 24:27)എന്തിനാണ് മത്തായി ഈ മൂന്നാളുടെ പേര് മത്തായി വിട്ടുകളഞ്ഞത്? അവര്‍ക്ക് ആഹാബുകുടുംബവുമായി വിശിഷ്യാ, അസാന്മാര്‍ഗിക ജീവിതം നയിച്ചിരുന്ന അഥല്യായുമായി ഉണ്ടായിരുന്ന ബന്ധം മൂലമായിരിക്കാം, യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ ചെയ്ത് ജീവിച്ച അഹസ്യാവു കുഷ്ഠം ബാധിച്ചാണ് മരിച്ചത്. യോവാശ് പുറജാതിക്കാരുടെ ദേവന്മാരെ ആശ്രയിച്ചിരുന്നു. അമസ്യാവും എദോമ്യ വിഗ്രഹങ്ങളെ പൂജിച്ചു – ശത്രുക്കളാല്‍ നിഷ്ടൂരമായി കൊല ചെയ്യപ്പെട്ടാണ് ഇവര്‍ രണ്ട് പേരുടെയും അന്ത്യം ഉണ്ടായത് (2രാജാ.8:26,27; 2രാജാ.11:1-20; 2ദിന.24:15-27). ഒരുപക്ഷെ, ഇവരുമായി വാഗ്ദത്ത മിശിഹായുടെ പൂര്‍വപിതാക്കള്‍ക്ക് ബന്ധമുണ്ടെന്നു പറയാന്‍ അറച്ചത് കൊണ്ടാണ് മത്തായി അവരുടെ പേര് പറയാതിരുന്നത് എന്ന അഭിപ്രായം ശരിയാകാമെങ്കിലും മറ്റു പല വികടന്മാരുടെയും പേരുകള്‍ പിന്നെ എന്തിനു ഉദ്ധരിച്ചു എന്ന് ചോദിക്കാവുന്നതാണ്. അപ്പോള്‍ പിന്നെ എന്തിനു ഇവരെ ഒഴിവാക്കി? ഉത്തരം ലളിതമാണ് – ഇല്ലെങ്കില്‍ വംശാവലിയിലെ പിതാക്കളുടെ എണ്ണത്തിലെ അതിശയകരമായ ശാസ്ത്രീയത പൊളിയും! 

 b.    “യോശിയാവു യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.” (മത്തായി 1:11)ഇവിടെ പരിശുദ്ധാത്മ പ്രചോദിതമായ (?) രണ്ട് തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഒന്ന്‍, യെഖോന്യാവിന്‍റെ അച്ഛനല്ല, മുത്തച്ചനാണ് യോശിയാവ്. 1ദിന.3:15,16 ഉദ്ധരിക്കാം: “യോശിയാവിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം. യെഹോയാക്കീമിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ യെഖൊന്യാവു; അവന്‍റെ മകന്‍ സിദെക്കിയാവു”. (2രാജാ.23:34; 24:6,14-15,17; യിര.27:19,20; 28:1 എന്നിവയും കാണുക). മത്തായി യോശിയാവിന്‍റെയും യെഖോന്യാവിന്‍റെയും ഇടയ്ക്കുള്ള യെഹോയാക്കീമിനെ വിട്ടു; അബദ്ധം പിണഞ്ഞത് എവിടെയെന്നു സ്പഷ്ടമാണ്: 1ദിന.3:15,16 പരിചയപ്പെടുത്തുന്ന യെഖോന്യാവിനെ 2രാജാ.യില്‍ യെഹോയാഖീന്‍ എന്നാണ് പേര് പറയുന്നത്: “യെഹോയാക്കീം തന്‍റെ പിതാക്കന്മാരെ പോലെ നിദ്ര പ്രാപിച്ചു. അവന്‍റെ മകനായ യെഹോയാഖീന്‍ അവനു പകരം രാജാവായി” (2രാജാ.24:6). യിരമ്യാവില്‍ മത്തായിയും 1 ദിന.യും ഉദ്ധരിച്ച പേരാണ് കാണുന്നത്: “യെഹോയാഖീമിന്‍റെ മകനായി യെഹൂദരാജാവായ യെഖൊന്യാവെയും....” (27:19). ചുരുക്കത്തില്‍, യെഖൊന്യാവും യെഹോയാഖീനും - രണ്ടും ഒന്ന് തന്നെ. അയാളുടെ പിതാവത്രേ യെഹോയാക്കീം. എന്നാല്‍ യോശിയാവിന്‍റെ പുത്രനായ യെഹോയാക്കീമും അയാളുടെ പുത്രനായ യെഹോയാഖീനും ഒന്നാണെന്ന് മത്തായി കരുതിയിരിക്കണം. അങ്ങനെ യോശിയാവ് യെഹോയഖീനിനെ ജനിപ്പിച്ചു! വംശാവലിയിലെ പിതാക്കളുടെ എണ്ണത്തിലെ ശാസ്ത്രീയത നിലനിര്‍ത്താന്‍ ദൈവ പ്രചോദിതമായി സംഭവിച്ച ഒരു ധാരണപ്പിശക്!!
രണ്ട്, ബി.സി.587 ല്‍ ബാബേൽ പ്രവാസ­മുണ്ടായ കാലത്ത് ഭരിച്ചിരുന്നത് യോശിയാവിന്‍റെ പുത്രനായ യെഖോന്യാവാണെന്ന് തോന്നിപ്പിക്കുന്നു! ഇതും ശരിയല്ല, യെഖോന്യാവ് വെറും മൂന്ന് മാസമാണ് രാജാവായി വാണത്. പിന്നീട്, യെഖൊന്യാവിന്‍റെ മകനായ ഒരു സിദെക്കിയാവു ഉണ്ട്, അയാളല്ല; അദ്ദേഹത്തിന്‍റെ ഇളയപ്പനായ അഥവാ, യെഹോയാക്കീമിന്‍റെ സഹോദരനായ സിദെക്കിയാവു ആയിരുന്നു ഭരിച്ചിരുന്നത് (2രാജാ.24:14-17; യിര.27:20; 28:1). എന്നാല്‍, മത്തായി രേഖപ്പെടുത്തുന്നത് യോശിയാവു യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു എന്നാണ്. ഒരുപക്ഷെ, അവന്‍റെ സഹോദരന്മാരെയും എന്ന വാചകം അനുവദിക്കുന്ന സാധ്യത വക വെച്ചാല്‍ അന്ന് ഭരിച്ചിരുന്നത് സിദെക്കിയാവു ആയിരുന്നു എന്ന് മത്തായിക്ക് അറിയാമായിരുന്നിരിക്കണം. എന്നാല്‍, യോശിയാവിന്‍റെ പുത്രനായ യെഹോയാക്കീമും അയാളുടെ പുത്രനായ യെഹോയാഖീനും ഒന്നാണെന്ന് മത്തായി കരുതിയിരുന്നതിനാല്‍, യെഹോയാക്കീമിന്‍റെ സഹോദരനായ സിദെക്കിയാവു യെഹോയാഖീനിന്‍റെയും സഹോദരനാണെന്നു മത്തായി വിചാരിക്കുക സ്വാഭാവികം. അതുകൊണ്ടാണ് “യോശിയാവു യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും...” എന്നെഴുതിയത്. എങ്കില്‍പ്പിന്നെ, സിദെക്കിയാവിനെ വിട്ടതോ? മിശിഹായുടെ രാജത്വ വംശാവലി സിദേക്കിയാവിലൂടെയല്ല, യെഖോന്യാവിലൂടെയാണ് വരുന്നത് എന്ന് കാണിക്കാന്‍ മാത്രമല്ല, സിദെക്കിയാവു യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായത് ചെയ്തിരുന്നതിനാല്‍ കൂടിയാവണം. 

c.    ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു.” (മത്തായി 1:12)

ഇവിടെ മത്തായി ശെയല്തീയേലിനെ സെരുബ്ബാബേലിന്‍റെ പിതാവാക്കുന്നു. അങ്ങനെതന്നെയാണ് എസ്രാ 3:2,8; 5:2; ഹഗ്ഗായി 1:11 എന്നിവയിലും കാണുന്നത്. എന്നാല്‍, എസ്രക്കും ഹഗ്ഗായിക്കും അബദ്ധം പിണഞ്ഞുവെന്നു സെരുബ്ബാബേലി­ന്‍റെയും ശെയല്തീയേലിന്‍റെയും വംശാവലി പരിശോധിച്ചാല്‍ വ്യക്തമാകും. 1ദിന. 3:17-19  സെരുബ്ബാബേല്‍ ശെയല്തീയേലിന്‍റെ സഹോദരപുത്രനാ­ണെന്ന് വ്യക്തമായി പറയുന്നുണ്ട്: “ബദ്ധനായ യെഖോന്യാവിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ ശെയല്‍ത്തിയേല്‍, മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു. പെദായാവിന്‍റെ മക്കള്‍ സെരുബ്ബാബേല്‍.....” അതായത്, സെരുബ്ബാബേലിന്‍റെ പിതാവ് ശെയല്തിയേല്‍ അല്ല, പെദായാവു ആണ്; മത്തായിക്ക് വീണ്ടും അബദ്ധം പിണഞ്ഞിരിക്കുന്നു.

d.      “സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു” (മത്തായി 1:13)

സെരുബ്ബാബേലിന്‍റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ള അബീഹൂദ് മുതലുള്ളവരുടെ പേരുകള്‍ പഴയനിയമത്തിലെവിടെയും ഇല്ല എന്നു നടേ പറഞ്ഞുവല്ലോ. സെരുബ്ബാബേലിന്‍ അബീഹൂദ് എന്ന ഒരു പുത്രന്‍ തന്നെയില്ല. അദ്ദേഹത്തിന്‍റെ പുത്രന്മാരുടെ പേരുകള്‍ 1ദിന.3:19,20ല്‍ ഉദ്ധരിച്ചിട്ടുണ്ട്: “സെരുബ്ബാബേലിന്‍റെ മക്കള്‍ : മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും ഹശുബാ, ഓഹേല്‍, ബെരെഖ്യാവ്, ഹസദ്യാവു, യൂശബ്-ഹേസദ്, എന്നീ അഞ്ചു പേരും തന്നേ.” ഇതില്‍ അബീഹൂദിനെ കാണാനില്ല. മത്തായിക്കു അബീഹൂദിനെ എവിടെനിന്നു കിട്ടി? ലൂക്കോസ് സുവിശേഷത്തില്‍ സെരുബ്ബാബേലിന്‍റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ളത് രേസയെയാണ്; അതും ഇതിലില്ല. 

5.    ജാരന്മാരുടെയും വികടന്മാരുടെയും വംശാവലി

മത്തായി അവതരിപ്പിച്ച വാഗ്ദത്ത മിശിഹായുടെ വംശാവലി അദ്ദേഹത്തിന്‍റെ മഹത്വത്തെയല്ല കാണിക്കുന്നത്; പ്രത്യുത, അദ്ദേഹം ജാരന്മാരുടെയും അസന്മാര്‍ഗികളുടെയും സന്തതിയാണ് എന്നത്രേ.

a.       “യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു.” (മത്തായി 1:3)യാക്കോബിന്‍റെ മകനായ യെഹൂദക്കു താമാരില്‍ പിറന്നയാളാണ് പരെസ്. ആരാണ് താമാര്‍? എന്താണ് യെഹൂദായും താമാരും തമ്മിലുള്ള ബന്ധം? യെഹൂദയുടെ പുത്രഭാര്യയാണ് താമാര്‍. തന്‍റെ മരുമകളായ താമാരിനെ വ്യഭിചരിച്ച യെഹൂദക്കു പ്രസ്തുത ബന്ധത്തില്‍ പിറന്നയാളാണ് പെരസ്.നിന്‍റെ അമ്മായപ്പൻ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്‍റെ ഗോപുരത്തിൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്‍റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്‍റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്‍റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.’’ (ഉല്പത്തി 38:13-18)“അവള്‍ക്കു പ്രസവ പ്രായം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു. അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതകര്‍മ്മിണി ഒരു നൂല്‍ എടുത്ത് അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്ന് പറഞ്ഞു. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്‍റെ സഹോദരന്‍ പുറത്തുവന്നു: നീ ചിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് അവനു പെരെസ് എന്ന് പേരിട്ടു. അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂല്‍ ഉള്ള അവന്‍റെ സഹോദരന്‍ പുറത്തു വന്നു; അവന്നു സെരഹ് എന്ന് പേരിട്ടു” (ഉല്പത്തി 38:27-30)

 b.       “ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു.” (മത്തായി 1:5)ആരാണ് രഹാബ്? യോശുവയുടെ പുസ്തകം പരിചയപ്പെടുത്തുന്ന യെരീഹോ നഗരക്കാരിയായ ഒരു വേശ്യ. യോശുവ യരീഹോയിലേക്ക് അയച്ച ചാരന്മാരെ സംരക്ഷിച്ചത് അവളായിരുന്നു. വേദശബ്ദരത്നാകരം എഴുതുന്നു: “റാഹബിനെ കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. റാഹാബ് ചരിത്രം കണ്ട സുന്ദരിമാരില്‍ ഏറ്റവും ചാരുതയാര്‍ന്ന നാല് പേരില്‍ ഒരാളായിരുന്നു. പിന്നീട് യോശുവയുടെ പത്നി ആയി, യിരമ്യാ പ്രവാചകനും ഹുല്‍ദാ പ്രാവാചികയും ഉള്‍പ്പടെ പല ദീര്‍ഘദര്‍ശിമാരും (ഏഴ് എന്ന് ലൈറ്റ്ഫുട്ട്, എട്ട് എന്ന് മറ്റു ചിലര്‍) റാഹാബിന്‍റെ പിന്മുറക്കാരായിരുന്നു ഇത്യാദി.” 

c.  “ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു.” (മത്തായി 1:5)യൂദാ ഗോത്രത്തിലെ മഹ്­ലോന്‍റെ ഭാര്യയായി വിധവയാക്കപെട്ടവള്‍ ആയിരുന്നു രൂത്ത്. ലോത്തിനു സ്വന്തം പുത്രിയില്‍ ജനിച്ച മോവാബിന്‍റെ പിന്മുറക്കാരിയായിരുന്ന അവള്‍ എങ്ങനെ യഹോവയുടെ സഭയില്‍ ഇത്രയും ശ്രദ്ധേയമായ സ്ഥാനം ലഭിച്ചു എന്നത് സംശയാസ്പദമാണ്. പഴയനിയമം അവരെ സഭയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു: “ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറ പോലും ഒരുനാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്.”

 d.       “ദാവീദ്, ഊരീയാവിന്‍റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു” (മത്തായി 1:6)ആരായിരുന്നു ഊരിയാവ്? തന്‍റെ സൈനികന്‍. അയാളുടെ ഭാര്യയെ കണ്ടപ്പോള്‍ ദാവീദിന് പരിഗ്രഹിച്ചേ തീരുമായിരുന്നുള്ളൂ എന്ന രീതിയിലാണ് പഴയനിയമത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അവളെ വ്യഭിചരിച്ചു മതിയാകാഞ്ഞു തന്‍റെ അകൃത്യം പുറത്തറിയാതിരിക്കാന്‍ ഊരിയാവിനെ യുദ്ധത്തിന്‍റെ മുന്നണിയില്‍ നിര്‍ത്തി സ്വന്തം സൈനികരെ ഉപയോഗിച്ചു ചതിയില്‍ കൊലപ്പെടുത്തിയത്രെ. എന്നിട്ട് അവളെ ഭാര്യയുമാക്കി!!“ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്‍റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്‍റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്‍റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു......” (2ശമു. 11) 

e.  “മനശ്ശെ ആമോസിനെ ജനിപ്പിച്ചു” (മത്തായി 1:10)യഹോവയെ അവിശ്വസിച്ചവനും അന്യജാതിക്കാരുടെ ദൈവങ്ങളെ പൂജിക്കുന്നവനുമായിരുന്നു മനശ്ശെ. 2 രാജാ.  അദ്ധ്യായം 21മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ. എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. യെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു. യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു; അവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു. ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു. എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു. ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ: യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും. ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും. എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും. അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ. അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ  


6.     വംശാവലിയും പ്രപഞ്ചത്തിന്‍റെ വയസ്സും

ലൂക്കോസ് സുവിശേഷത്തില്‍ ദൈവം വരെ എത്തുന്ന രീതിയിലാണല്ലോ യോസേഫിന്‍റെ വംശാവലി കൊടുത്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഭൂമിയിലെ മനുഷ്യവംശത്തിന്‍റെ ആരംഭത്തിന് ശേഷം ഇന്ന് വരെ പ്രപഞ്ചത്തിനു എന്ത് പ്രായമായെന്ന ബൈബിളിന്‍റെ കാഴ്ചപ്പാട് രൂപീകരിക്കാന്‍ ഇത് നമ്മെ സഹായിക്കും. പുതിയ നിയമത്തിലെ കഥാപാത്രങ്ങള്‍ക്ക് പഴയനിയമം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള പ്രായത്തെ ആസ്പദമാക്കിയാണ് ഇത് കണ്ടെത്തുന്നത്.ഉല്‍പ്പത്തി പുസ്തകത്തിലെ 4,5,11,21,25 എന്നീ അദ്ധ്യായങ്ങള്‍ നല്‍കുന്ന വംശാവലി വിവരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആദം വരെ പിറകോട്ടു നീളുന്ന അബ്രഹാമിന്‍റെ മുന്‍ഗാമികളുടെ പരമ്പരയാണ് നാം പരിഗണിക്കുന്നത്. പൌരോഹിത്യ മൂലത്തില്‍ നിന്നുള്ള ഇതിലെ വിവരണങ്ങള്‍ അബ്രഹാമിന്‍റെ ഓരോ മുന്‍ഗാമിയും ജീവിച്ചിരുന്ന കാലദൈര്‍ഘ്യവും അവര്‍ക്ക് പുത്രജനനം ഉണ്ടായ പ്രായവും കൃത്യമായി പറയുന്നതിനാല്‍ ആദാമിന്‍റെ സൃഷ്ടിയുമായി ബന്ധപ്പെടുത്തി ഓരോരുത്തരുടെയും ജനന-മരണ വര്‍ഷങ്ങള്‍ ഗണിച്ചെടുക്കാന്‍ നമുക്ക് സാധിക്കും.    







പേര്
ആദാമിന്‍റെ സൃഷ്ടിക്കും ജനനത്തിനും ഇടക്കുള്ള കാലം





ജീവിത ദൈര്‍ഘ്യം
ആദാമിന്‍റെ സൃഷ്ടിക്കും മരണത്തിനും ഇടക്കുള്ള കാലം
ആദാം
-----
930
930
ശേത്ത്
130
912
1042
എനോഷ്
235
905
1140
കയിനാന്‍
325
910
1235
മലെല്യേൽ
395
895
1290
യാരെദ്
460
962
1422
ഹാനോക്ക്
622
365
987
മെഥൂശലാ
687
969
1656
ലാമേക്ക്
874
777
1651
നോഹ
1056
950
2006
ശേം
1556
600
2156
അർഫക്സാദ്
1658
438
2096
ശാലഹ്
1693
433
2122
ഏബെർ
1723
464
2187
ഫാലെഗ്
1757
239
1996
രെഗു / രെയൂ
1787
239
2026
സെരൂഗ്
1819
230
2049
നാഹോർ
1849
148
1997
തേറഹ്
1878
205
2083
അബ്രാഹാം
1948
175
2123
 ലൂക്കോസ് ഉദ്ധരിച്ചിട്ടുള്ള വംശാവലിയില്‍ അര്‍ഫക്സാദിന്‍റെ പുത്രനും ശാലഹിന്‍റെ പിതാവുമായി കയിനാന്‍ എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുത്തിയിട്ടുണ്ട്. പഴയനിയമത്തില്‍ എവിടെയും അവന്‍റെ പേര് കാണുന്നില്ല. ഉല്‍പ്പത്തി പതിനൊന്നാം അദ്ധ്യായത്തില്‍ 10-32 വചനങ്ങളില്‍ ശേം മുതല്‍ അബ്രഹാം വരെയുള്ളവരുടെ വംശാവലി തുടര്‍ച്ചയായി ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ അര്ഫക്സാദിന്‍റെ പുത്രന്‍ ശാലഹ് ആണ്. 1 ദിന. 1:24-27ല്‍ വംശാവലി കൊടുത്തിട്ടുണ്ട്; അവിടെയും കയിനാന്‍റെ പേര് കാണുന്നില്ല. ലൂക്കൊസിനു ഈ പേര് എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് കുറെയേറെ വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വേദപണ്ഡിതന്മാര്‍ക്ക് ഒരു തീര്‍പ്പിലെത്താന്‍ സാധിച്ചിട്ടില്ല. അവ സുവിശേഷകാരന് വന്ന ധാരണപ്പിശകാണ് എന്ന ഭൂരിപക്ഷമതം അംഗീകരിച്ചാല്‍ പഴയനിയമ പുസ്തകങ്ങളില്‍ ഇവിടെ പിശകില്ലെന്നു പറയാം.മുകളില്‍ ഉദ്ധരിച്ച പട്ടിക അനുസരിച്ച് ആദാം മുതല്‍ അബ്രഹാം വരെയുള്ള കാലം ആകെ 1948 വര്‍ഷമാണ്‌. ഇനി അബ്രഹാമിന്‍റെ കാലം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാം. വേദശബ്ദരത്നാ­കരം അദ്ദേഹത്തെ ഹമ്മുറാബിയുടെ സമകാലികന്‍ ആവാമെന്ന് കരുതുന്നു – ബി.സി. 1728-1686. മക്കെന്‍സിയുടെ അഭിപ്രായത്തില്‍ ബി.സി. 1500 ആണെന്ന് അദ്ദേഹം തന്നെ ഉദ്ധരിച്ചിട്ടു­ണ്ട്. റവ. എ.സി.ക്ലയ്ട്ടന്‍റെ ബൈബിള്‍ നിഘണ്ടു ബി.സി. 2300 എന്ന് പറയുന്നു. Oxford Concise Encyclopedia യും Britannica Ready Reference Encyclopedia യും ബി.സി.2000 എന്നാണു കൊടു­ത്തി­­ട്ടു­ള്ള­ത്. Dictionary of Proper Names and Places in the Bible ബി.സി. 1850ലായിരിക്കും അബ്രഹാം പാര്‍ത്തിരുന്നത് എന്ന് അനുമാനിക്കുന്നു (O.Odelain R.Seguineau –London). ഇതേ അഭിപ്രായം തന്നെയാണ് The Lion Hand Book to the Bible (David Alexander) നുമുള്ളത്. ആധു­നി­­ക ഉത്ഖനനങ്ങളെ ആധാരമാക്കിയെന്നു അവകാശപ്പെടുന്ന The Hutchinson New Century Encyclopedia ക്കു ബി.സി.2300 എന്നാണ് തോന്നുന്നത്. ബി.സി.2000ത്തിനും ബി.സി.2300 നുമിടക്കാവാം എന്ന നിലപാടാണ് പ്രസിദ്ധമായ the Collins Gem Dictionary of the Bible (Rev.James L. Dow)നുള്ളത്. അനുവദിക്കാവുന്ന പരമാവധി സാധ്യത അനുസരിച്ച് അബ്രഹാം ബി.സി. 2300ലാണ് ജീവിച്ചിരുന്നത്.ഇനി കണക്കു കൂട്ടാം:       
ആദാം മുതല്‍ അബ്രഹാം വരെ
1948 വര്‍ഷം
അബ്രഹാം ജീവിച്ചിരുന്ന കാലം
2300 ബി.സി.
ഇപ്പോള്‍ നടപ്പു വര്‍ഷം
2013 .സി.
അപ്പോള്‍ ആദാം മുതല്‍ പ്രപഞ്ചത്തിന്‍റെ വയസ്സ്
6261 വര്‍ഷം
ഉല്പ്പത്തി 1:26 പ്രകാരം പ്രപഞ്ചസൃഷ്ടിപ്പിന്‍റെ ആറാം ദിവസമാണ് മനുഷ്യനെ പടച്ചത്. അപ്പോള്‍ പ്രപഞ്ചത്തിന്‍റെ വയസ്സ്.

6261 വര്‍ഷം, 6 ദിവസം
                            ആധുനിക ശാസ്ത്ര നിഗമനങ്ങളുമായി ഒരു തരത്തിലും ഒത്തു പോകാത്തതാണ് ഈ കണക്കുകള്‍. 1382 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രപഞ്ചം രൂപം കൊണ്ടതെന്ന് ആധുനിക സയന്‍സ് അനുമാനിക്കുന്നത്. അതുപോലെ ആധുനിക മനുഷ്യന്‍ (Homosapiens) ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയിട്ട് ഒരു ലക്ഷം വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും എന്നാണ് ശാസ്ത്ര നിഗമനം. അതെന്തായാലും ശരി, ബി.സി. 4248 ലാണ് പ്രപഞ്ചം ഉണ്ടായതെന്ന് വിശ്വസിക്കാന്‍ ഇത്തിരി തൊലിക്കട്ടി വേണ്ടിവരും.