കന്യകക്കു പിറക്കുന്ന യേശു എന്ന ഇമ്മാനുവേല്‍; ഹിമാലയന്‍ തട്ടിപ്പിന്‍റെ ഒരു വേദമാതൃക!!

         
 


യെശയ്യാവിന്‍റെ പുസ്തകത്തില്‍ ഏഴാം അദ്ധ്യായം പതിന്നാലാം വചനത്തില്‍ കന്യകക്ക് ഒരു കുട്ടി ജനിക്കാനിരിക്കുന്നു എന്നും അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുമെന്നും പറഞ്ഞിട്ടുള്ളതായി വിവിധ ബൈബിള്‍ പരിഭാഷകളില്‍ കാണുന്നുണ്ട്. മത്തായിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന പുതിയ നിയമ പുസ്തകത്തില്‍ ഒന്നാം അദ്ധ്യായത്തില്‍ യേശുവിനെ ദൈവമാക്കാനുള്ള വ്യഗ്രതയില്‍ ഈ ഭാഗം ചെറിയ വകഭേധത്തോടെയാണ് ഉദ്ധരിച്ചിട്ടുള്ളത്. അങ്ങനെ യേശു എന്ന ദൈവം ജനിക്കാനിരിക്കുന്നു എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു എന്ന് വരുന്നു. വാസ്തവത്തില്‍ യെശയ്യാവിന്‍റെ പുസ്തകത്തില്‍ ദൈവം ജനിക്കും എന്ന് ഉണ്ടോ? നമുക്ക് പരിശോധിക്കാം.
യെശയ്യാ പുസ്തകത്തിന്‍റെ കെജെവി മലയാള പരിഭാഷയില്‍ ഇങ്ങനെയാനുള്ളത്:
“അതുകൊണ്ട് കര്‍ത്താവ് തന്നെ നിങ്ങള്ക്ക് ഒരു അടയാളം തരും: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കും”
ഇനി മത്തായിയില്‍ ഇത് ഉദ്ധരിച്ചത് നോക്കുക:
.......അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞു. “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളി ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
ഈ സുവിശേഷം രചിച്ചയാള്‍ ആരായാലും ആള്‍ ഒരു കുബുദ്ധിയാണ് എന്നതില്‍ തര്‍ക്കമില്ല. യേശുവിനു ദിവ്യപരിവേഷം നല്‍കാന്‍ ടിയാന്‍ മൂന്ന് തട്ടിപ്പുകള്‍ ഇവിടെ നടത്തിയിട്ടുണ്ട്:
ഒന്ന്: “അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞു” എന്ന പരാമര്‍ശം.
രണ്ട്: “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പരിഭാഷ.
മൂന്ന്: “അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” എന്ന് കടത്തികൂട്ടിയത്.
വിശദീകരിക്കാം.
മത്തായിയുടെ തട്ടിപ്പ് ഒന്ന്:
യഹോവയുടെ മാലാഖ യോസേഫിനു പ്രത്യക്ഷപെട്ടു നല്‍കിയ സന്ദേശത്തില്‍ യേശു തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. അഥവാ യേശു എന്ന പേര് അദ്ദേഹത്തിനു കിട്ടുവാന്‍ കാരണം അദ്ദേഹം ജനങ്ങളെ പാപത്തില്‍ നിന്നും രക്ഷിക്കുന്നവനായത് കൊണ്ടാണ്; ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പികുന്നവന്‍ ആരുണ്ട്? അപ്പോള്‍ യേശു ദൈവം തന്നെ! തട്ടിപ്പ് കൊള്ളാം, പക്ഷെ ചിലവഴിക്കാന്‍ അങ്ങാടി വേറെ നോക്കണം എന്ന് മാത്രം.
യഹോവയുടെ മാലാഖ പ്രത്യക്ഷപ്പെട്ടപ്പോള്‍ യേശു എന്ന് പേര് ഇടാനുള്ള കാരണം അവന്‍ തന്‍റെ ജനത്തെ പാപങ്ങളില്‍ നിന്ന് മോചിപ്പാനിരിക്ക കൊണ്ടാണെന്ന് പറഞ്ഞതായി വേറെ ആരും ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെട്ടു മാലാഖ പ്രത്യക്ഷപ്പെട്ട സംഭവം മത്തായിയും ലൂക്കോസും മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളത്. എന്നാല്‍ മത്തായി പറയുന്നത് മാലാഖ പ്രത്യക്ഷപ്പെട്ടത് മരിയയുമായി വിവാഹബന്ധം നിശ്ചയ്ക്കപെട്ടിരുന്നുവെന്നു അദ്ദേഹം പറയുന്ന യോസേഫിന്നാണ്, മരിയത്തിനല്ല. ലൂക്കൊസാകട്ടെ മാലാഖ പ്രത്യക്ഷപ്പെട്ടത് മറിയത്തിനാണെന്ന് പറയുന്നു. ഇത് ഒരു വൈരുധ്യം ആണെങ്കിലും വൈവിധ്യം ആകാം എന്ന ആനുകൂല്യം നാം ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് അനുവദിക്കുക. എന്നാല്‍ രണ്ട് പേരോടും ജനിക്കാനിരിക്കുന്ന കുട്ടിക്ക് പേര് ഇടുന്ന കാര്യം തന്നെയാണ് മാലാഖ സംസാരിച്ചത്. എന്നാല്‍ മത്തായി കടത്തികൂട്ടിയ ശകലം മരിയ അറിഞ്ഞിട്ടേയില്ല, ലൂക്കോസ് ഉദ്ധരിച്ചിട്ടുമില്ല! ലൂക്കോസ് സുവിശേഷം വായിക്കാം:
ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
ഒരു കാര്യം വ്യക്തമാണ്. യേശു എന്ന പേര് ശിശുവിനു ഇടേണം എന്നു പറഞ്ഞതിന്‍റെ കൂടെ യേശുവിനെ ദൈവമാക്കാന്‍ ഒരു വിശദീകരണം കൂടെ മത്തായി കടത്തിക്കൂട്ടിയിരിക്കുന്നു!! അഥവാ, അവന്‍ പാപങ്ങളില്‍ നിന്ന് തന്‍റെ ജനത്തെ രക്ഷിപ്പാനിരിക്കുന്നു എന്ന്.
 മത്തായിക്ക് ഈ വിശദീകരണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. അതിന്നു ദൂരെയൊന്നും പോകേണ്ടതില്ല. യേശു എന്ന പേരിന്‍റെ അര്‍ഥം തന്നെയാണത്. യേശു എന്നതിന്‍റെ മൂലരൂപം യഹോശൂഅ എന്നാണ്. യഹോവ, ശൂഅ എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് ഇതുണ്ടായിരിക്കുന്നത്. ശൂഅ എന്നാല്‍ മോചനം, രക്ഷ എന്നെല്ലാമാണ് അര്‍ഥം. അപ്പോള്‍ യഹോശൂഅ അല്ലെങ്കില്‍ യേശു എന്നാല്‍ യഹോവയുടെ മോചനം, രക്ഷ എന്നെല്ലാമാണ് അര്‍ഥം കിട്ടുക. എങ്കില്‍ പിന്നെ എന്തുകൊണ്ട് ആ അര്‍ഥം പറഞ്ഞതിന്നു മത്തായിയെ ഭര്ത്സിക്കണം?! ശരിയാണ്, മത്തായി യേശു എന്നതിന്‍റെ അര്‍ഥം ചര്‍ച്ച ചെയ്തതായിരുന്നുവെങ്കില്‍ അത് വിമര്ഷിക്കപ്പെടുമായിരുന്നില്ല; പകരം അദ്ദേഹം യേശുവിന്നു ആ പേര് കിട്ടാനുള്ള കാരണം അവന്‍ ജനങ്ങളെ തങ്ങളുടെ പാപങ്ങളില്‍ നിന്ന് മോചിപ്പാനിരിക്ക കൊണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.
അങ്ങനെ പേരിന്‍റെ അര്‍ഥം നോക്കി ഓരോരുത്തരുടെയും വ്യക്ത്വിത്തം തീരുമാനിക്കുകയാണെങ്കില്‍ “പാപം മോചിപ്പിക്കുന്ന വേറെയും ദൈവങ്ങള്‍” ബൈബിളില്‍ ഉണ്ടെന്നു പറയേണ്ടി വരും!! ബൈബിളില്‍ വേറെയും യേശുവും യഹോശൂഅയും ഒക്കെ ഉണ്ട്. പൌലോസ് കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ തന്‍റെ ഒരു കൂട്ടുവേലക്കാരനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ വായിക്കാം:
“യുസ്തോസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിചേദനക്കാരില്‍ ഇവന്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്ക് ആശ്വാസമായിത്തീര്‍ന്നു.”
യുസ്തോസ് എന്ന് പറയുന്ന യേശു പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
മത്തായി ഇമ്മാനുവേല്‍ പ്രവചനം ഉദ്ധരിച്ച യെശയ്യാവ് പ്രവാചകന്‍റെയും നാമത്തിന്റെ മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും ദൈവമാണോ?
മോശെയുടെ ശുശ്രൂഷക്കാരനും ബൈബിളില്‍ പഴയനിയമത്തിലെ അഞ്ചാം പുസ്തകത്തിന്‌ നാമം നല്കപ്പെട്ടവനുമായ യോശുവ എന്ന പ്രവാചകന്‍റെ നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
ഒന്ന് ശമുവേല്‍ ആറാം അദ്ധ്യായത്തില്‍ ബെത് ശേമ്യനായ ഒരു യോശുവയെ പരിചയപ്പെട്ത്തുന്നു. പ്രസ്തുത നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
2 രാജാക്കന്മാര്‍ 23ല്‍ യഹൂദാപ്പട്ടണത്തിലെ നഗരാധിപതിയായിരുന്ന മറ്റൊരു യോശുവയെ പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
എസ്രാ രണ്ട്, മൂന്ന് അധ്യായങ്ങളിലും നെഹ്മ്യാവ് ഏഴാം അധ്യായത്തിലും സെരുബ്ബാബേലിന്റെ കാലത്തെ ഒരു മഹാപുരോഹിതനായ യോശുവയെ പരാമര്‍ശിക്കുന്നു.
സെഖര്യാവ് ആറാം അധ്യായത്തില്‍ യെഹോസാധാക്കിന്റെ മകനായ മറ്റൊരു യോശുവ ഉണ്ട്. ഇനിയും എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്; ഈ പേജിന്റെ പരിമിതി ഓര്‍ത്ത് വിടുന്നു. ഇവരുടെയെല്ലാം നാമത്തിന്‍റെ മൂലരൂപം യഹോശൂഅ എന്നാണ്. ഇവരെല്ലാം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവങ്ങളാണോ?
യേശു ക്രിസ്തു ഒരാളുടെയെങ്കിലും പാപം പൊറുത്തു കൊടുത്തതായി, മാര്‍ക്കോസ് സുവിശേഷത്തില്‍ നിന്ന് പതിവായി ഉദ്ധരിക്കപ്പെടാറുള്ളതു ഉള്‍പ്പടെ ബൈബിളില്‍ നിന്ന് ഒരു വചനവും കൊണ്ട് തെളിയിക്കാന്‍ സാധിക്കില്ല. ക്രിസ്ത്യന്‍ സംവാധകരെ ഞാന്‍ വെല്ലുവിളിക്കുന്നു.
മത്തായിയുടെ തട്ടിപ്പ് രണ്ട്:
കന്യകയാണ് പ്രസവിച്ചത് എന്ന പരാമര്‍ശം ബൈബിളിന്റെ സെപ്ടുവജിണ്ട് പരിഭാഷയില്‍ വന്ന ഒരു അബദ്ധത്തെ അപ്പടി പേറിയതാണ്. വാസ്തവത്തില്‍ യെശയ്യാവിന്റെ പുസ്തകത്തിന്റെ ഹീബ്രു മൂലരൂപം പരിശോധിക്കുക; അദ്ദേഹം കന്യകയെ പരാമര്‍ശിച്ചിട്ടേ ഇല്ല. അദ്ദേഹം ഉപയോഗിച്ച പദം അല്മ എന്നാണ്, ബെത്തുല എന്നല്ല. ഹീബ്രുവില്‍ കന്യക എന്ന അര്‍ത്ഥത്തിനു ഉപയോഗിക്കേണ്ടത് ബെത്തുല എന്നാണ്. മത്തായിയുടെ തന്നെ ഇരുപത്തഞ്ചാം അദ്ധ്യായത്തില്‍ അദ്ദേഹം യേശുവിനെ ഉദ്ധരിച്ച പത്തു കന്യകമാരുടെ കഥ പറഞ്ഞപ്പോള്‍ യേശു ബെത്തുല എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. യെശയ്യാവില്‍ ഉപയോഗിച്ചിട്ടുള്ള  അല്മ എന്നാല്‍ വിവാഹപ്രായത്തിലെത്തിയ യുവതി എന്നാണു അര്‍ത്ഥം, യുവതി എന്ന ഒറ്റപ്പദം അര്‍ഥം ആയി ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ഈ വചനത്തില്‍ യെശയ്യാവ് പറയുന്നത് ഒരു യുവതി പ്രസവിക്കുന്ന കഥയാണ്. ആ യുവതി “കന്യക”യായതെങ്ങനെ? പറഞ്ഞല്ലോ, സെപ്ടുവജിന്‍ട് പരിഭാഷ തയ്യാരാക്കിയപ്പോള്‍ ബെത്തുല എന്നതിന്ന്‍ പാര്‍ത്ഥനീസ് എന്നാണു പരിഭാഷ കൊടുത്തത്, യുവതി എന്നര്‍ത്ഥം. അതിന്‍റെ പരിഭാഷയായാണ് മലയാളം ബൈബിളില്‍ ഉള്‍പ്പടെ കന്യക വന്നത്. എങ്കില്‍പ്പിന്നെ മത്തായിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ചോദിക്കാം; അത്, സുവിശേഷക്കാരന്‍ ദൈവപ്രചോദിതനായി എഴുതിയതാനെന്നല്ലേ വിശ്വാസം? അതുകൊണ്ട് തന്നെ! ദൈവത്തിനും ഗ്രീക്ക് പരിഭാഷയില്‍ വന്ന തെറ്റ് കണ്ടുപിടിക്കാന്‍ സാധിചില്ലെന്നാണോ!! മാത്രമല്ല, ബൈബിള്‍ പണ്ഡിതന്‍മാര്‍ പറയുന്നതനുസരിച്ച് ഹീബ്രു വേദങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉള്ളയാളാണ് മത്തായി. അദ്ദേഹത്തിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ തന്നെ യഹൂദന്മാര്‍ക്ക് വേണ്ടിയാണ്. പോരാ, മത്തായി സുവിശേഷം രചിച്ചത് ഹീബ്രുഭാഷയിലാണെന്നാണ് നല്ലൊരു പക്ഷം ക്രൈസ്തവ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍പ്പിന്നെ മത്തായിക്ക് അല്മ എന്ന പദത്തിന് യുവതി എന്ന അര്‍ത്ഥമാണ് വേണ്ടത് എന്ന് അറിയാഞ്ഞിട്ടല്ല, ഇതൊരു പ്രവചനമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ കുടിലതന്ത്രമാണ് ഈ പരിഭാഷ.

മത്തായിയുടെ തട്ടിപ്പ് മൂന്ന്:
 യെശയ്യാവിന്റെ പുസ്തകത്തിലുള്ളത് അവനു ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കും എന്നാണു. എന്നാല്‍ മത്തായി അത് ഉദ്ധരിച്ചപ്പോള്‍ അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നാക്കി. നേരത്തെ ചെയ്തത് പോലെ വേറെ ഒരു തട്ടിപ്പാണ് ഇതും. യെശയ്യാവ് തന്നെ പിറക്കാനിരിക്കുന്നവന്‍ ദൈവമാണെന്ന് പ്രഖ്യാപിച്ചുവെന്നു വരുത്തി തീര്‍ക്കാനുള്ള കുത്സിത ശ്രമമാണ് മത്തായിയുടെത്.
ഒരു മഹാ ഫലിതം എന്തെന്നോ, ചരിത്രത്തില്‍ ഒരാള്‍ പോലും യേശുവിനെ ഇമ്മാനുവേല്‍ എന്ന് വിളിച്ചു മത്തായിയോട് സഹകരിച്ചില്ല!!
മറ്റൊന്ന് ആ പേരിന്റെയും അര്‍ഥം നോക്കി യേശുവിനെ ദൈവമാക്കാന്‍ പോയാല്‍ ബൈബിളില്‍ വേറെയും ദൈവങ്ങള്‍ എമ്പാടും അനില്‍കുമാറിനെ പോലെയുള്ള അന്ധവിശ്വാസികളുടെ അംഗീകാരത്തിനു വേണ്ടി ക്യു നില്‍ക്കും.
ഒന്ന് ശമുവേല്‍ ഒന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഒരു കഥാപാത്രത്തിന്റെ പേര് എലീഹു എന്നാണു; എഫ്രയീമ്യനായ അവന്‍റെ പേരിന്‍റെ അര്‍ത്ഥം അവന്‍ ദൈവമാകുന്നു / അവന്‍റെ ദൈവം എന്നൊക്കെയാണ്. എന്നിട്ടും അയാള്‍ ദൈവമായില്ല!!!
യിസ്രയീല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കാന്‍ യഹോവ അരുളിചെയ്തപ്പോള്‍ സെബുലൂന്‍ ഗോത്രത്തില്‍ നിന്ന് ഏലിയാബും ഗാദ് ഗോത്രത്തില്‍ നിന്ന് ഏലിയാസാഫും രൂബേന്‍ ഗോത്രത്തില്‍ നിന്ന് എലീസൂരും എഫ്രയീം ഗോത്രത്തില്‍ നിന്ന് ഏലിശാമയും ആയിരുന്നല്ലോ മോശെയുടെയും അഹരോന്റെയും കൂടെനിന്നത്. ഏലിയാബ് = പിതാവിന്റെ ദൈവം / പിതാവാം ദൈവം, ഏലിയാസാഫ് = ഒരുമിച്ചു കൂട്ടുന്ന ദൈവം, ഏലിസൂര്‍ = പാറക്കെട്ടുകളുടെ ദൈവം, എലിശാമ = കേള്‍വിയുടെ ദൈവം എന്നിങ്ങനെയൊക്കെയാണ് ഇവരുടെ പേരിന്‍റെ അര്‍ത്ഥം. എന്നിട്ട് ഇവര്‍ക്കാര്‍ക്കും ദൈവങ്ങളായി വാഴാന്‍ ക്രൈസ്തവസഭകള്‍ അംഗീകാരം നല്‍കിയില്ല, ഇത് പക്ഷപാതിത്വമാണ്!!

ചുരുക്കത്തില്‍ മത്തായിയുടെ വെറും രണ്ട് വചനങ്ങള്‍ ഉദ്ധരിച്ചപ്പോഴേക്കും മൂന്ന് തട്ടിപ്പുകള്‍, അഥവാ, ദൈവപ്രചോദിതം എന്ന വിലാസത്തില്‍ ക്രിസ്ത്യാനികള്‍ ചെയ്തു കൊണ്ടിരിക്കുന്ന തിരിമറികള്‍ പുറത്തായിരിക്കുന്നു, ഇനിയും പലതും പുറത്തറിയാനിരിക്കുന്നതു മാതിരി.

No comments:

Post a Comment