യെശയ്യാ പ്രവചനത്തിന്‍റെ ചരിത്രപരത




മറ്റൊരു  ബ്ലോഗില്(കന്യകക്കു പിറക്കുന്ന യേശു എന്ന ഇമ്മാനുവേല്‍; ഹിമാലയന്തട്ടിപ്പിന്റെ ഒരു വേദമാതൃക!!)  യെശയ്യാവിNTE പ്രവചിത ഇമ്മാനുവേല്‍ യേശുവല്ലായെന്നു വ്യക്തമാക്കിയിരുന്നല്ലോ. എങ്കില്‍ പിന്നെ അതാരാണെന്നു അറിയേണ്ടതുണ്ട്. ആ ഒരു അന്വേഷണം വിവിധ ക്രൈസ്തവ സഭകള്‍ ഒരുപോലെ നടത്തികൊണ്ടിരിക്കുന്ന ഒരു മഹാദുര്‍വ്യാഖ്യാനത്തിന്റെ നേര്‍വശം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. യേശുവിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുമ്പാണ് യെശയ്യാ പ്രാവാചകന്‍ ജീവിച്ചിരുന്നത്. അന്ന് യെഹൂദരാജ്യം ഭരിക്കുന്നത്‌ യോഥാമിന്‍റെ മകനായ ആഹാസ് രാജാവായിരുന്നു. അദ്ദേഹത്തോട് യഹോവയുടെ നിര്‍ദ്ദേശപ്രകാരം യെശയ്യാവ് അരുളിചെയ്തതാണ് നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഈ വചനങ്ങള്‍. യെഹൂദായെന്നും യിസ്രായേല്‍ എന്നും രണ്ടു രാജ്യങ്ങളായി യിസ്രായേല്‍മക്കള്‍ വിഭജിക്കപ്പെട്ടിരുന്നുവല്ലോ. യെരൂശലേം ആസ്ഥാനമാക്കി യഹൂദ ഭരിച്ചിരുന്നയാളായിരുന്നു ആഹാസ്. രെമല്യാവിന്റെ മകനായി പേക്കഹ് യിസ്രായേലും ഭരിക്കുന്നു. ഇക്കാലത്ത് യെരൂശലേമിന്നെതിരെ അരാമ്യരാജാവായ രെസീനും പെക്കാഹും ഒരുമിച്ചു യുദ്ധം ചെയ്വാന്‍ പുറപ്പെട്ടുവന്നു. യിസ്രായേലും അരാമും സഖ്യം ചേര്‍ന്ന് യഹൂദയെ ആകരമിക്കാന്‍ വരുന്നു എന്ന അറിവുകിട്ടിയപ്പോള്‍ ആഹാസും അവന്‍റെ പ്രജകളും വൃക്ഷങ്ങള്‍ കാറ്റില്‍ ഉലയുംപോലെ ഉലഞ്ഞു പോയി. ഈ സന്ദിഗ്ധ ഘട്ടത്തിലാണ് യഹോവ യെശയ്യാവ് മുഖേന ആഹാസിന് അടയാളം നല്‍കുന്നത്. യിസ്രായേലിന്‍റെ ഗൂഡാലോചന ഒരു വിധത്തിലും നടക്കയില്ല; സാധിക്കയില്ല എന്നും അറുപത്തഞ്ചു സംവരത്സരത്തിനുള്ളില്‍ യിസ്രായേല്‍ തകര്‍ന്നു ചിന്നഭിന്നമാകുമെന്നും യെശയ്യാവ് പ്രവചിക്കുന്നു:
. 

3
അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു:
4
സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.
5
നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.
6
അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു
7
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.
































തന്‍റെ പ്രവചനങ്ങള്‍ ഉടനെ വാസ്തവമായും പുലരാനിരിക്കുന്നു എന്ന് ആഹാസിന് വിശ്വസിപ്പിക്കാനായി അവനോടു ഒരു അടയാളം ആവശ്യപ്പെടാനായി യഹോവ പറയുന്നു; എന്നാല്‍ ആഹാസ് താന്‍ യഹോവയെ പരീക്ഷിക്കുകയില്ല എന്ന് പറഞ്ഞു അടയാളം ചോദിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അപ്പോള്‍ യഹോവ തന്നെ ആഹാസിന് ഒരു അടയാളം നല്‍കുന്നു:.

യഹോവ പിന്നെയും ആഹാസിനോടു:
നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്:
ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.
അതിന്നു അവൻ പറഞ്ഞതു: ദാവീദുഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും.
തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെ തന്നേ.
            ആദ്യം മത്തായിയും പിന്നെ സകലസഭക്കാരും ഒരേപോലെ ദുര്‍വ്യാഖ്യാനം ചെയ്ത അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവചനത്തിന്‍റെ പക്ഷാത്തലം ഇതാണ്. അഥവാ, ഈ പ്രവചനം അവിശ്വാസിയും സന്ധേഹിയുമായിരുന്ന ആഹസിനോട് ഉള്ളതായിരുന്നു!! അദ്ദേഹത്തിന്റെയും എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം ജനിക്കാനിരിക്കുന്ന ഒരു ശിശുവിനെ കുറിച്ചാവാന്‍ വിദൂരമായ ഒരു സാധ്യത പോലും ഇവിടെയില്ല. ശ്രദ്ധേയമായ മറ്റൊരു വസ്തുത ഇവിടെ ഈ പ്രവചനത്തിന്റെ കേന്ദ്രബിന്ദു യുവതിയുടെ പ്രസവം അല്ലേയല്ല; യെരൂശലേമിന്റെയും ശമര്യയുടെയും തകര്‍ച്ചയും പരാജയവുമാണ്. ഈ രാജാക്കന്മാരുടെ പതനവും നാശവും സംഭവിക്കാനിരിക്കുന്ന സമയമാണ് പറയുന്നത്. ആഹാസിന് നല്ലവണ്ണം പരിചയത്തിലിരിക്കുന്ന ഒരു യുവതി പ്രസവിക്കുന്ന കുട്ടിക്ക് നന്മ – തിന്മ വിവേചന ശേഷിക്കു സാധിക്കുന്ന പ്രായമാകുക എന്നതത്രേ ആ സമയം. ഇത് “കന്യാപ്രസവം” നടക്കുമെന്നതിനെ കുറിച്ചുള്ള പ്രവചനം അല്ല. കന്യകയെന്നു ഹീബ്രു ബൈബിളില്‍ പറഞ്ഞിട്ടേയില്ല; അവിടെ അല്മ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ അര്‍ഥം വിവാഹ പ്രായമെത്തിയ യുവതി എന്ന് മാത്രമാണ് അര്‍ഥം; അത് കന്യക ആവാം, ആവാതിരിക്കാം. ഒരു കാര്യം കൂടി നാം മുഖവിലക്കെടുക്കേണ്ടത്, കന്യക പ്രസവിച്ചു എന്ന് വന്നാല്‍പ്പോലും അത് ആഹാസിനു തെളിവാകുകയില്ല, കാരണം അയാള്‍ അവിശ്വാസിയായിരുന്നുവല്ലോ. കന്യകാ ഗര്‍ഭം ഉണ്ടായി എന്നത് ദൈവ വിശ്വാസി കള്‍ക്കല്ലാതെ ഉള്‍കൊള്ളാന്‍ കഴിയില്ല, അവരതിനെ ജാരസന്തതിയുടെ ഗണത്തിലെക്കായിരിക്കും തള്ളുക.

ക്രൈസ്തവ കൈക്രിയകള്‍
ഇവിടെ കന്യകയുടെ പ്രസവമോ നൂറ്റാണ്ടുകള്‍ക്കു പിന്നെ പിറക്കാനിരിക്കുന്ന ശിശുവോ വിഷയകമായിട്ടില്ലെന്നു പറഞ്ഞുവല്ലോ. അങ്ങനെ വരുത്തി തീര്‍ക്കുവാന്‍ ക്രൈസ്തവ ബൈബിളുകളില്‍ കാണിച്ചിട്ടുള്ള തട്ടിപ്പുകള്‍ പലതാണ്. ചിലത് കഴിഞ്ഞ ബ്ലോഗില്‍ ഉദ്ധരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കൂടി പറയാം.

1. പ്രസവിക്കുന്നത് യുവതിയാണ്; കന്യകയല്ല.
യേശുവിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുമ്പു യെഹൂദരാജ്യം ഭരിച്ചിരുന്ന യോഥാമിന്‍റെ മകനായ ആഹാസ് രാജാവിനോട് യഹോവയുടെ നിര്‍ദ്ദേശപ്രകാരം യെശയ്യാവ് അരുളിചെയ്തതാണ് നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഈ വചനങ്ങള്‍ എന്ന് പറഞ്ഞുവല്ലോ. നീണ്ട ഒരു സംഭാഷണത്തിന്റെ ഇടയില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒഅരു വചനത്തെ മത്തായി യേശുവുമായി ബന്ധിപ്പിക്കുകയായിരുന്നു എന്നതത്രേ സത്യം. മത്തായിയില്‍ യുവതിയെ കന്യകയാക്കിയ തട്ടിപ്പിനെ കുറിച്ച് കഴിഞ്ഞ ബ്ലോഗില്‍ എഴുതിയിട്ടുണ്ടായിരുന്നല്ലോ. ഇവിടെ ഹീബ്രു ബൈബിള്‍ ഉപയോഗിച്ചിരിക്കുന്ന പദം הָעַלְמָ֗ה “ഹ അല്മ” എന്നാണ്‌; അതിന്‍റെ അര്‍ഥമാകട്ടെ, “ആ യുവതി” എന്നും. കന്യക എന്നതിന് ഉപയോഗിക്കേണ്ടിയിരുന്നത് בתולה  ബെതുല എന്നത്രേ. യെശയ്യാവിന്‍റെ പുസ്തകത്തില്‍ യുവതി എന്നര്ത്തമുള്ള עַלְמָ֗ה എന്ന് വേറെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ കന്യക എന്നതിന് ഉപയോഗിക്കുന്ന בתולה  ബെതുല എന്ന പദം മറ്റ് അഞ്ച് സ്ഥലങ്ങളില്‍ ഉപയോഗിച്ച പോലെ ഇവിടെയും ഉപയോഗിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
സത്യത്തില്‍ സെപ്ടുവജിന്റ്റ് പരിഭാഷയെ കോപ്പിയടിച്ചതാണ് മത്തായിക്ക് പറ്റിയ അബദ്ധം എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
2. കന്യകയല്ല, “ആ യുവതി”
മത്തായി സുവിശേഷം ഉദ്ധരിക്കുന്നത് “കന്യക ഗര്‍ഭിണിയായി.....” എന്ന് പ്രവചിച്ചിട്ടുണ്ട് എന്നാണ്. ഒട്ടുമിക്ക ക്രൈസ്തവ ബൈബിളുകളും യെശയ്യാവിലെ ഈ പ്രവചനത്തെ ഒരു യുവതി (a young woman) എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യെശയ്യാവിനു ശേഷം എഴുനൂറു കൊല്ലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയായ പ്രവചനം ആണ് ഇത് എന്ന് ധ്വനിപ്പിക്കുന്നതാണ് ഇങ്ങനെ തെറ്റായി പരിഭാഷ പ്പെടുത്തുന്നത്. യെശയ്യാവില്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പറയുന്നത് ഒരു യുവതി (a young woman)  എന്നല്ല, ആ യുവതി (the woman) എന്നാണ്.  הָעַלְמָ֗ה എന്ന ഹീബ്രു വാക്കാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഇത് സൂചിപ്പിക്കുന്നത് യെശയ്യാവും ആഹാസും അറിയുന്ന ഒരു യുവതിയെ സൂചിപ്പിക്കാനാണ്. New Revised Standard Version (NRSV)  ബൈബിള്‍ ഈ വചനം പരിഭാഷപ്പെടുത്തുന്നത് നോക്കൂ:
Therefore the Lord himself will give you a sign.
Look, the young woman is with child and shall bear a son,
and shall bear a son, and shall name him Immanel (Isaiah 7:14)

3. അവരല്ല, അവള്‍  ഇമ്മാനുവേല്‍ എന്ന് വിളിക്കും
וקראת שמו עמנו אל – വെ ഖെറാത് ശെമോ ഇമ്മാനുഏല്‍ -   എന്നാണ് ഹീബ്രു ബൈബിളില്‍ ഉള്ളത്   അവള്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നാണ്  അതിന്റെ അര്‍ഥം. പല ക്രിസ്ത്യന്‍ ബൈബിളുകളും പരിഭാഷപ്പെടുത്തുന്ന പോലെ അവര്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നല്ല അതിനു വെ ഖാറൂ എന്നാണ് പറയേണ്ടത്.
New Revised Standard Version (NRSV) യില് വചനം വായിക്കൂ.
Therefore the Lord himself will give you a sign.
Look, the young woman is with child and shall bear a son,
and shall name him Immanuel.(Isaiah 7:14)

4. ഗര്‍ഭം ധരിക്കും എന്നല്ല ഗര്‍ഭം ധരിച്ചിട്ടുണ്ട് എന്നാണ്.
പ്രവചനത്തിന് നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യം ഉണ്ടെന്ന തോന്നല്‍ ഉളവാക്കു ന്നതിനാണ്  ഈ വചനത്തെ മത്തായിയും മിക്ക ക്രിസ്ത്യന്‍ ബൈബിളുകളും യുവതി ഗര്‍ഭം ധരിക്കും (will conceive) എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥ പരിഭാഷ യുവതി ഗര്‍ഭം ധരിച്ചിട്ടുണ്ട് (has conceived) എന്നോ ഗര്‍ഭം ധരിക്കാന്‍ പോകുന്നു എന്നോ ആണ്. ഞാന്‍ നേരത്തെ ഉദ്ധരിച്ച NRSV വീണ്ടും വായിച്ചു നോക്കൂ.
Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)
മറ്റു ചില പരിഭാഷകളും വായിക്കുക
Youngs Literal Translation( YLT)  യില്‍ ഈ വചനം ഇങ്ങനെയാണ്.
Isaiah 7:14 ... is conceiving, And is bringing forth a son..
New English Translation (NET) കൊടുത്തിരിക്കുന്ന പരിഭാഷ ഇങ്ങനെയാണ്.
Isaiah 7:14 For this reason the sovereign master himself will give you a confirming sign. Look, this young woman is about to conceive and will give birth to a son. You, young woman, will name him Immanuel.
NET യുടെ ഫൂട്ട്നോട്ട് ഇതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു
" Elsewhere the adjective hr'h' (harah), when used predicatively, refers to a past pregnancy 1Sa 4:19 or to a present condition Gen 16:11.However in Isa 7:14 one could translate, "the young woman is pregnant." and in this case the woman is probably a member of the royal family. Another option, the one followed in the present translation, takes the adjective in an imminent future sense, "the young woman is about to conceive." In this case the woman could be a member of the royal family, or, more likely, the prophetess with whom Isaiah has sexual relations shortly after this (see 8:3)"
ഈ പ്രവചനം പുലര്‍ന്നുവോ
യെശയ്യാവ് പ്രവാചകന്‍റെ പ്രവചനം ആഹാസിനോടായിരുന്നുവെന്നും ഇതിലെ പ്രവചനം യഥാര്‍ത്ഥത്തില്‍ കന്യക ഗര്‍ഭം ധരിന്നതിനെക്കുറിച്ചല്ല മറിച്ച് യൂദായെ ആക്രമിക്കുന്ന ഇസ്രായേല്‍, സിറിയന്‍ രാജാക്കന്മാരുടെ പതനമാണ്  എന്നും മുകളില്‍ പറഞ്ഞല്ലോ. ഇനി നമുക്ക് പരിശോധിക്കാനുള്ളത് യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം പുലര്‍ന്നുവോ എന്നതാണ്.  ഈ ചോദ്യത്തിനുത്തരം തേടിയാല്‍ നമ്മുക്ക് കാണാന്‍ കഴിയുക ബൈബിള്‍ ഈ വിഷയത്തില്‍ വ്യക്തമായ വൈരുദ്ധ്യം പുലര്‍ത്തുന്നു എന്നാണ്.
2. രാജാക്കന്മാരിലെ താഴെ പരാമര്‍ശം വായിക്കുക.

5
അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവർക്കു കഴിഞ്ഞില്ല.

ഇതനുസരിച്ച്, യശയ്യാവിന്റെ പ്രവചനം പുലര്‍ന്നു, കാരണം പെക്കാഹിനും റസീനും യൂദായെ തോല്‍പ്പിക്കാന്‍ കഴിഞില്ല. മാത്രവുമല്ല അഹാസ്‌ അസീറിയയിലെ രാജാവിനോട് സഹായം അഭ്യര്‍ഥിക്കുകയും അസീറിയയിലെ രാജാവ് ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും റസീനെ കൊല്ലുകയും ചെയ്തതായും രാജാക്കന്മാര്‍ പറയുന്നു
7
ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8
അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
9
അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.

ഇനി ഇതേ സംഭവം ദിവവൃത്താന്തത്തില്‍ വായിക്കുക.
ദൈവമായ കര്‍ത്താവ് അവനെ സിറിയാരാജാവിന്റെ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.6 തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തി.നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.7 ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.8 തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടുപോയി.(ദിനവൃത്താന്തം 2 28:5-8)
ഇതനുസരിച്ച് അഹാസ്‌ പരാജയപ്പെട്ടു. യശയ്യാവിന്റെ പ്രവചനം പുലര്‍ന്നില്ല. മാത്രവുമല്ല, മുകളില്‍ ഉദ്ധരിച്ച രാജാക്കന്‍മാര്‍ എന്ന പുസ്തക, ‍ അസീറിയന്‍ രാജാവിനോട് സഹായം അപേക്ഷിച്ച അഹാസിന്റെ അഭ്യര്‍ത്ഥന അസീറിയന്‍ രാജാവ് സ്വീകരിച്ചുവെന്നും എന്നും സഹായിച്ചു എന്നുമാണ് പറയുന്നത്. എന്നാല്‍ ദിനവൃത്താന്തം പറയുന്നത് ഇതിന് നേരെ എതിരാണ്. അത് വായിക്കുക.

5
ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
6
അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
7
എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എൽക്കാനയെയും കൊന്നുകളഞ്ഞു.
8
യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമർയ്യയിലേക്കു കൊണ്ടുപോയി.


ഒരുപക്ഷെ, രാജാക്കന്മാരും ദിനവൃത്താന്തവും രണ്ടു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എഴുത്തുകാരാല്‍ രചിക്കപ്പെട്ടതായതിനാല്‍ ആണ് ഈ വൈരുധ്യം എന്നാണ് കരുതപ്പെടുന്നത്.

No comments:

Post a Comment